ഗുഹാവത്തി: ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ വ്യോമസേന ജീവനക്കാരൻ അറസ്റ്റിൽ. പ്രയാഗ്രാജ് സ്വദേശിയായ സുമിത് കുമാർ (36) എന്നയാളാണ് പിടിയിലായത്.......
ന്യൂഡൽഹി: കോടതികളിലെ കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകർ ജഡ്ജിസ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കർ ദത്ത. മികച്ച നിയമപ്രതിഭകളെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കാൻ ശമ്പളഘടനയിലും സേവന വ്യവസ്ഥകളിലും കാര്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ......
ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.......
ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം വൈകുന്നതായി റിപ്പോർട്ട്. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) മൂന്നു വർഷം മുമ്പ് ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമൽ)ക്ക് 16 കോച്ചുകൾ വീതമുള്ള 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ കരാർ നൽകിയിരുന്നു. ......
ന്യൂഡൽഹി: പശ്ചിമേഷ്യൻ മണ്ണിൽ യുദ്ധഭീതിയും രാജ്യങ്ങൾ തമ്മിലുള്ള വൈരവും മുറുകുമ്പോൾ, ലോകം മുഴുവൻ ആശങ്കയോടെ ഉറ്റുനോക്കുന്നത് ഭാരതത്തിന്റെ നീക്കങ്ങളിലേക്കാണ്. പല വൻശക്തികളും ഏതെങ്കിലും ഒരു പക്ഷം ചേർന്ന് നിലപാടുകൾ വ്യക്തമാക്കുമ്പോൾ, ഭാരതം ഇവിടെ പ്രകടിപ്പിക്കുന്നത് അതിശക്തവും എന്നാൽ സമാധാനപരവുമായ ഒരു 'ബാലൻസിങ് ആക്ട്' ആണ്.
ഇസ്രായേലായാലും ഇറാനായാലും സൗദി അറേബ്യയായാലും, എല്ലാവരുമായും ആഴത്തിലുള്ള ബന്ധം നിലനിർത്താൻ ഭാരതത്തിന് കഴിയുന്നു. ......
ന്യൂഡൽഹി: ഭയരഹിതമായും സത്യസന്ധമായും പ്രവർത്തിക്കുന്ന ജഡ്ജിമാർക്ക് അർഹമായ പിന്തുണ നൽകുന്നതിൽ ജുഡീഷ്യൽ കൊളീജിയം സംവിധാനം ചിലപ്പോഴെങ്കിലും പരാജയപ്പെടുന്നുവെന്ന തുറന്നുപറച്ചിലുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കർ ദത്ത. ശനിയാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ജുഡീഷ്യറി നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
തത്വദീക്ഷയോടെയും ആർജ്ജവത്തോടെയും നിലകൊള്ളുന്ന ജഡ്ജിമാർക്ക് സ്ഥാപനപരമായ പിന്തുണ അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
മുംബൈ: മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന രൂപാലി ചക്കങ്കർ രാജിവച്ചു. ബലാത്സംഗക്കേസിലെ പ്രതിയായ ജ്യോത്സ്യൻ അശോക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം ശക്തമായതിനെ തുടർന്നാണ് രാജി. ......
ന്യൂഡൽഹി: നീതിപൂർവമായ വിചാരണയുടെ അടിസ്ഥാന തത്വങ്ങൾക്ക് സോഷ്യൽ മീഡിയയിലെ വിചാരണകളും വ്യാജ മാധ്യമപ്രവർത്തനവും വലിയ ഭീഷണിയെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം. ......
വികസനം, പുരോഗതി, കുതിച്ചുചാട്ടം എന്നൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കർണാടകം ഇപ്പോഴും പാവപ്പെട്ടവരുടെ നാടാണ്. സംസ്ഥാനമൊട്ടാകെ 3025 ചേരികളുണ്ടെന്നും അവിടങ്ങളിൽ 40.50 ലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നും ഭവന മന്ത്രി സമീർ അഹ്മദ് ഖാൻ നിയമനിർമാണ കൗൺസിലിൽ വെളിപ്പെടുത്തി. ......
ന്യൂഡൽഹി:കോടതിവിധികൾ വിമർശനാതീതമല്ലെന്നും നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളിലെ ശരിതെറ്റുകൾ വിശകലനം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ സുപ്രീംകോടതിയുടെ തന്നെ മുൻകാല വിധികളെ വിമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി തള്ളിക്കൊണ്ടാണ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് വ്യക്തമാക്കിയത്.
നഗരങ്ങളിലെ ചേരിനിവാസികളെ 'കൈയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ച മുൻപത്തെ കോടതി നടപടികളെ പാഠപുസ്തകത്തിൽ വിമർശിച്ചിരുന്നു. ......